കരൺ നമ്മളെ വച്ച് കാശുണ്ടാക്കുന്നു, അവസാനം കുഴപ്പത്തിലാക്കുന്നു; രൺബീറിന്റെ വീഡിയോ വൈറൽ

0

കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ ഷോയ്ക്കെതിരേ നടൻ റൺബീർ കപൂർ സംസാരിക്കുന്ന ദൃശ്യങ്ങലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചൂടൻ ചർച്ച.

”എനിക്ക് കോഫി വിത്ത് കരൺ മടുത്തു. ഈ സീസണിൽ പങ്കെടുക്കാൻ എന്നെ നിർബന്ധിച്ചു. ഞാൻ വരില്ലെന്ന് തീർത്തു പറഞ്ഞു. സത്യത്തിൽ ഞാനും അനുഷ്കയും ഈ ഷോയ്ക്കെതിരേ സിനിമാരം​ഗത്തെ എല്ലാവരെയും ചേർത്തു നിർത്തി പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ്. ഇത് ശരിയല്ല, നമ്മളെ ഉപയോഗിച്ച് അയാൾ കാശുണ്ടാക്കുന്നു. അവസാനം അത് നമ്മളെ കുഴപ്പത്തിലെത്തിക്കുന്നു. ഇത് ശരിയല്ല”- റൺബീർ പറയുന്നു.

രൺബീറിന്റെ ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ വൈറലായിക്കൊണ്ടിരിക്കയാണ്. നിരവധിപേരാണ് ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു വർഷം മുൻപത്തെ ദൃശ്യമാണിതെന്നാണ് സൂചനകൾ.

നടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണത്തിന് ശേഷം സ്വജനപക്ഷപാതത്തിന്റെ പേരിൽ കരൺ ജോഹർ രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഷോയിലെ ചില ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വെെറലായി. അതിൽ സോനം കപൂർ, ആലിയ ഭട്ട് എന്നിവരുടെ എപ്പിസോഡുകൾ വലിയ വിവാദമായിരുന്നു. സുശാന്തിനെഅപമാനിച്ചുവെന്നാരോപിച്ച് സോനത്തിനും ആലിയക്കുമെതിരേ കടുത്ത സെെബർ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.