കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന ചെയ്ത് സൂര്യ

0

കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ താൻ സംഭാവന നൽകുമെന്ന് നടൻ സൂര്യ. തന്റെ പുതിയ സിനിമയായ സൂരരൈ പോട്ര് ഓ.ടി.ടി റിലീസിനെത്തുന്ന കാര്യം ആരാധകരെ അറിയിക്കുന്നതിനിടയിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. . ആമസോൺ പ്രൈം വഴി ഒക്ടോബർ 30 നാണ് ചിത്രം റിലീസിനെത്തുക.

കൊവിഡും അനുബന്ധ ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരേയും കൊവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുക. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരരൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തീയേറ്റർ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും തീയേറ്റർ റിലീസ് മാ ത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങൾ കൂടി ചെയ്യുന്നുണ്ടെന്നും താരം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

സുധി കോങ്ക്രയാണ് സൂരറൈ പോട്ര് സംവിധാനം ചെയ്യുന്നത്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണ് ‘സൂരറൈ പോട്ര്’. സംവിധായിക സുധ കോങ്ക്രയും ശാലിനി ഉഷ ദേവിയും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.