അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. . പ്രിയ സംവിധായകനും ഭാര്യയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിവാഹവാർഷികത്തിന്റെ ചിത്രങ്ങൾ അൽഫോൺസ് ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. മക്കള്‍ക്കും ഭാര്യ അലീനയ്ക്കുമൊപ്പമുള്ള കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.
2015 ഓഗസ്റ്റിലായിരുന്നു അല്‍ഫോൻസ് പുത്രന്റെയും ഭാര്യ അലീനയുടെയും വിവാഹം നടന്നത്. ഏതന്‍, ഏയ്‌ന എന്നിങ്ങനെയാണ് അല്‍ഫോൻസിന്റെയും അലീനയുടെയും മക്കളുടെ പേര്. നിർമാതാവ് ആല്‍വിൻ ആന്റണിയുടെ മകളാണ് അലീന.
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് അല്‍ഫോൻസ്. നിവിന്‍ പോളി നായകനായ പ്രേമത്തിന്റെ വിജയം സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ചിത്രം വലിയ വിജയമായി മാറിയിരുന്നു.