തൊഴിലിനും മുകളിലാണ് മനുഷ്യത്വം; സിറിയയിലെ ദുരന്ത മുഖത്ത് തന്റെ ജോലിക്കു മീതെ മനുഷ്യത്വത്തെ ഉയര്‍ത്തിക്കാട്ടി അബ്ദ് അല്‍കാദര്‍ ഹബാക് എന്ന ഫോട്ടോഗ്രാഫര്‍

0

ലോകത്തിന്റെ വേദനയാണ് ഇന്ന് സിറിയ എന്ന രാജ്യം .അവിടുത്തെ ഭയാനകമായ അന്തരീക്ഷം ലോകം അറിയുന്നത് അവിടെയുള്ള ഫോട്ടോഗ്രാഫർമാരിലൂടെയാണ്.
ആറ് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് ഇനിയും അറുതിയായിട്ടില്ല. സിറിയന്‍ യുദ്ധമുഖത്തെ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളായി ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട് യൂറോപ്പിലേക്ക് പലായനം ചെയ്യവെ ബോട്ട് മുങ്ങി മരിച്ച ഐലാന്‍ കുര്‍ദിയും., അലെപ്പോയിലുണ്ടായ വ്യോമാക്രമണത്തില്‍ പരുക്കേറ്റ് ചോരയില്‍ കുളിച്ച് ആംബുലന്‍സില്‍ വിറങ്ങലിച്ച് ഇരിക്കുന്ന ഒമ്രാന്‍ ദഖ്‌നീഷ് എന്ന കുട്ടിയും.

എന്നാല്‍ ഇപ്പോള്‍ ഇതാ സിറിയയില്‍ അഭയാര്‍ത്ഥി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദുരന്ത ദൃശ്യങ്ങള്‍ക്കിടയില്‍ വേറിട്ട കാഴ്ചയായി അബ്ദ് അല്‍കാദര്‍ ഹബാക് എന്ന ഫോട്ടോഗ്രാഫറും.മരണാസന്നനായി കിടക്കുന്ന ഒരു കുഞ്ഞിനെയും എടുത്ത് രക്ഷിക്കാനായി ഓടുന്ന ഹബാകിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ തൊഴിലിനും മുകളിലാണ് മനുഷ്യത്വം എന്ന തിരിച്ചറിവിനെ ലോകം കൈയടിച്ചു ആദരിക്കുകയാണ് ലോകം .

കഴിഞ്ഞ ദിവസം സിറിയയില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 68 കുട്ടികളടക്കം 126 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ ചിന്നിചിതറുകയായിരുന്നു. ആ രംഗം ഭയാനകമായിരുന്നുവെന്നാണ് ബോംബ് സ്‌ഫോടനത്തിന് ദൃക്‌സാക്ഷിയായ ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റുമായ അബ്ദ് അല്‍കാദര്‍ ഹബാക് പറയുന്നത്. താന്‍ അതില്‍ നിന്നും ഇനിയും മോചിതനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.ആദ്യത്തെ ഞെട്ടലില്‍ നിന്നും മോചിതനായപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ കൈയിലെ ക്യാമറ മാറ്റിവച്ച് തനിക്കൊപ്പമുള്ളവരേയും കൂട്ടി പരിക്കേറ്റവരെ രക്ഷിക്കാനായി അദ്ദേഹം ഓടുകയായിരുന്നു.Related image

ഈ സമയം കുഞ്ഞിനെ രക്ഷിക്കാനായി ഓടുന്ന ഹബകിന്റെ ചിത്രം മറ്റൊരു ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍റാഗബ് പകര്‍ത്തിയിരുന്നു.ഇതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് നിലത്ത് കിടക്കുന്ന കുരുന്നിന്റെ മൃതദേഹം കണ്ട് ഹബക് പൊട്ടിക്കരയുന്ന മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.