വിശ്വഭാരതി സർവകലാശാലയുടെ ഫലകത്തിൽ നിന്ന് ടാഗോറിനെ വെട്ടി; പ്രധാനമന്ത്രിയുടെയും വി.സിയുടെയും പേര് മാത്രം

0

യുനെസ്കോ ലോക പൈതൃക പദവി ലഭിച്ചതിന് പിന്നാലെ വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തിൽ ടാഗോറിന്‍റെ പേര് ഒഴിവാക്കി. സര്‍വകലാശാലയുടെ ചാന്‍സിലറായ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായ ബിദ്യുത് ചക്രബര്‍ത്തി എന്നിവരുടെ പേര് മാത്രമാണ് ഫലകത്തില്‍ ഉള്ളത്.

ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ചരിത്രത്തിൽ നിന്നും രവീന്ദ്ര നാഥ ടാഗോറിൻ്റെ പേര് മായ്ക്കാൻ ശ്രമിക്കുന്നു എന്ന് കോൺഗ്രസും, തൃണമൂൽ കോൺഗ്രസും ആരോപിച്ചു. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ചരിത്രത്തിൽ നിന്നും രവീന്ദ്രനാഥ ടാഗോറിൻ്റെ പേര് മായ്ക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

നെഹ്റുവിന് പിന്നാലെ ടാഗോറിനെയും ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ തുടങ്ങിയെന്ന് ജയറാം രമേശ് പറഞ്ഞു. പേരുമാറ്റം തുടർക്കഥയാക്കിയ പ്രധാന മന്ത്രി നാസിസം എന്നതിനെ മോദിസം എന്ന് പുനർനാമകരണം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ ട്വീറ്റ് ചെയ്തു.