തായ് സ്മൈല്‍ കൊച്ചി സര്‍വീസ് തുടങ്ങുവാന്‍ തയ്യാറെടുക്കുന്നു

0

കൊച്ചി : തായ് ലാന്‍ഡ് മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര മേഖലയായി മാറിക്കഴിഞ്ഞു.എയര്‍ ഏഷ്യ കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് സര്‍വീസ് ആരംഭിച്ചപ്പോള്‍ അത് വന്‍ വിജയമാകുമോ എന്ന ആശങ്കയായിരുന്നു പൊതുവിലുണ്ടായിരുന്നത്.എന്നാല്‍ സര്‍വീസ് വന്‍വിജയമാവുകയും കൂടുതല്‍ വിമാന കമ്പനികള്‍ കൊച്ചിയിലേക്ക് ആകൃഷ്ടരാകുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത് .തായ് സ്മൈല്‍ കൊച്ചി എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടു കഴിഞ്ഞതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

തായ് എയർവെയ്സിന്റെ ഉപ വിമാനക്കമ്പനിയായ തായ് സ്മൈൽ യാത്രാനിരക്കുകുറഞ്ഞ സർവീസുകളാണു നടത്തുന്നത്. 2012 ജൂലൈയിൽ സർവീസ് ആരംഭിച്ച കമ്പനി രണ്ടു വർഷത്തിനകം ലാഭത്തിലായി. ബാങ്കോക്കിലെ സുവർണ്ണഭൂമി വിമാനത്താവളം കേന്ദ്രീകരിച്ചാണ് പ്രവർത്തനം.തായ്‌ലാൻഡ്, ഇന്ത്യ, മ്യാൻമർ, മലേഷ്യ, ലാവോസ്, ചൈന, കംബോഡിയ, ബാംഗ്ലദേശ് എന്നിവിടങ്ങളിലെ മുപ്പതോളം കേന്ദ്രങ്ങളിലേക്ക് സർവീസുകളുണ്ട്. ഇന്ത്യയിൽ ഗയ, ജയ്പൂർ, ലഖ്നൗ, വാരാണസി എന്നിവിടങ്ങളിലേക്കാണ് സർവീസുകളുള്ളത്.

2015ലെ ഇന്ത്യയിൽ നിന്നുള്ള അവരുടെ ടൂറിസം വരുമാനം 9200 കോടി രൂപയായിരുന്നുവത്രെ. കഴിഞ്ഞ വർഷം ഇത് പതിനായിരം കോടി കവിഞ്ഞു. ബാങ്കോക്കാണ് ഇന്ത്യക്കാരുടെ ഇഷ്ടസഞ്ചാര കേന്ദ്രമെങ്കിലും മറ്റു 12 നഗരങ്ങളിലും സഞ്ചാരികളെ ആകർഷിക്കാൻ വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.