ഭൂമികുലുക്കത്തിലും സിംഗപ്പൂര്‍ കെട്ടിടങ്ങള്‍ സുരക്ഷിതം

0

സിംഗപ്പൂര്‍ : കഴിഞ്ഞ ദിവസം സുമാത്രയിലുണ്ടായ ഭൂമികുലുക്കം സിംഗപ്പൂരിലെ പല ഭാഗങ്ങളിലും നേരിയ തോതില്‍ അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.എന്നാല്‍ ആളുകള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലായെന്ന് സിംഗപ്പൂരിലെ ബില്‍ഡിംഗ്‌ ആന്‍ഡ്‌ കണ്‍സ്ട്രക്ഷന്‍ അതോറിറ്റി അറിയിച്ചു.

സിംഗപ്പൂരിലെ ഏച്.ഡി.ബി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഭൂമികുലുക്കത്തെ അതിജീവിക്കാന്‍ തക്കവണ്ണം നിര്‍മ്മിക്കപ്പെട്ടതാണ്.ഇതിനുമുന്‍പുണ്ടായ 7.7 റിക്ചര്‍ സ്കെയില്‍ ഭൂമികുലുക്കത്തില്‍ പോലും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടില്ലായെന്ന കാര്യം സിംഗപ്പൂര്‍ ഓര്‍മ്മപ്പെടുത്തുന്നു.കെട്ടിടത്തിന്റെ  ഘടനയില്‍ ഒരു കാരണവശാലും വ്യതിയാനം ഉണ്ടാകുവാന്‍ സാദ്ധ്യതയില്ല.എന്നാല്‍ ജനാലയുടെ തകര്‍ച്ച പോലെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.