തിരിച്ചടിച്ച് സുരക്ഷാ സേന; ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ വധിച്ചു

0

കശ്മീര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവരുടെ കൈവശമുണ്ടായിരുന്ന നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.

മറ്റുചില മേഖലകളില്‍ ഭീകരര്‍ക്കായി സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരര്‍ ലഷ്‌കര്‍ ഇ തയ്ബ, റെസിസ്റ്റന്റ് ഫ്രണ്ട് സംഘടനയിലെ അംഗമാണെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ പൂഞ്ച് മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയായ കൊട്ടാരക്കര സ്വദേശി വൈശാഖ് ഉള്‍പ്പടെ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീരിലെ വിവിധ ഇടങ്ങളില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കിയത്.