ടിക് ടോക്കിലെ കൊച്ചുമിടുക്കി ആരുണി കുറുപ്പ് അന്തരിച്ചു

0

തിരുവനന്തപുരം: ടിക്ടോക് വീഡിയോയിലൂടെ താരമായി മാറിയ ഒമ്പത് കാരി ആരുണി എസ് കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിനെ ബാധിച്ച അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരുണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആരുണി കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജിന്‍റെയും അശ്വതിയുടെ ഏകമകളാണ്. ആരുണിയുടെ അച്ഛന്‍ സനോജ് കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത്.

ടിക്ടോകിലും യൂ ട്യൂബിലും നിരവധി ആരാധകരുള്ള താരമായിരുന്നു ആരുണി. ലോകമെമ്പാടുമുള്ള ആരാധകര്‍ ആരുണിയുടെ മരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദു:ഖം രേഖപ്പെടുത്തി.