തമിഴ്നാട് യുവ ടേബിൾ ടെന്നീസ് താരം വാഹനാപകടത്തിൽ മരിച്ചു

0

ഷില്ലോങ്: 83-ാമത് സീനിയർ ദേശീയ അന്തർസംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഷില്ലോങ്ങിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ടേബിൾ ടെന്നീസ് താരം വിശ്വ ദീനദയാളൻ ( 18 ) ഞായറാഴ്ച രാത്രി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ദീനദയാളൻ തമിഴ് നാട് സ്വദേശിയാണ്.

ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്ക് മൂന്ന് ടീമംഗങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യവേ, ഷാങ്ബംഗ്ലയിൽ വെച്ച് എതിർദിശയിൽ നിന്ന് വന്ന 12 വീൽ ട്രെയിലർ റോഡ് ഡിവൈഡർ തകർത്ത് വാഹനത്തിൽ ഇടിക്കുകയായിരുന്നു.