മുന്തിരിവള്ളികൾ തളിർത്ത് തുടങ്ങി ; മനോഹരമായ ട്രയിലർ എത്തി

0

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഒഫീഷ്യൽ ട്രയിലർ എത്തി .പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാനായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ അനൂപ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മീനയാണ് നായിക.വിജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്തുമസിന് ചിത്രം പ്രദർശനത്തിനെത്തും.