മധ്യപ്രദേശിൽ ട്രക്ക് മറിഞ്ഞ് അഞ്ച് കുടിയേറ്റ തൊഴിലാളികൾ മരിച്ചു; 15 പേർക്ക് പരുക്ക്

0

നരസിങ്പുര്‍: ഹൈദരാബാദിൽ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപ്പെട്ട് അഞ്ച് തൊഴിലാളികൾ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ നരസിങ്പുരില്‍ വെച്ച് ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്.

മധ്യപ്രദേശിലെ ഝാൻസിയിലേക്കും ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള തൊഴിലാളികളായിരുന്നു ട്രക്കിലുണ്ടായിരുന്നത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്‌. ഹൈദരാബാദിൽ നിന്നും മാങ്ങ കയറ്റിവരികയായിരുന്ന ട്രക്കിലായിരുന്നു 20 പേര്‍ അടങ്ങുന്ന സംഘത്തിന്റെ യാത്ര. ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിങ്പുരില്‍ വെച്ച് ട്രക്ക് മറിയുകയായിരുന്നു.