തുഷാര്‍ കപൂര്‍ അച്ഛനായി, വിവാഹം കഴിക്കാതെ!!

0

വാടക ഗര്‍ഭപാത്രം വഴി തുഷാര്‍ കപൂര്‍ ആണ്‍കുഞ്ഞിന്റെ അച്ഛനായി. മുബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞ് പിറന്നത്. ലക്ഷ്യ എന്നാണ് തുഷാര്‍ തന്റെ മകന് നല്‍കിയിരിക്കുന്ന പേര്. ഐവിഎഫ് ചികിത്സ വഴിയാണ് കുട്ടി ജനിച്ചത്.മകന്റെ ജനനം തനിക്കേറെ സന്തോഷം പകരുന്നുവെന്ന് തുഷാര്‍ പറഞ്ഞു. തന്റെ തീരുമാനത്തിന് നൂറ് ശതമാനം പിന്തുണയുമായി മാതാപിതാക്കളായ ശോഭയും ജിതേന്ദ്രയും ഒപ്പമുണ്ട്. തുഷാറിന്റെ മാതാപിതാക്കളുടെ ആദ്യ പേരക്കുട്ടിയാണ് ലക്ഷ്യ.

ബോളിവുഡില്‍ വാടക ഗര്‍ഭധാരണം ഒരു പുതിയസംഭവം അല്ലെങ്കിലും വിവാഹിതനാകാതെ അച്ഛനായതില്‍ വ്യത്യസ്തതയുണ്ട്. അമീര്‍ ഖാനും ഷാറൂഖ് ഖാനുമാമ് ഇതിനു മുമ്പ് വാടകഗര്‍ഭധാരണം വഴി അച്ഛനായത്.