മലയാളിയായ രണ്ടു വയസുകാരി ദുബായില്‍ മുങ്ങി മരിച്ചു

0

ദുബായ്: മലയാളിയായ രണ്ട് വയസുകാരി ദുബായില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഷുജൈന്‍ മജീദിന്റെ മകള്‍ നൈസയാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് വില്ലയിലെ സ്വിമ്മിങ് പൂളില്‍ കുട്ടി വീണത്.

മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും വാതില്‍ അല്‍പം തുറന്നുകിടന്നിരുന്നതിനാല്‍ കുട്ടി അതിലൂടെ പുറത്തിറങ്ങുകയായിരുന്നു. നാല് വയസുള്ള സഹോദരിയാണ് കുട്ടിയെ സ്വിമ്മിങ് പൂളില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ അച്ഛനെ വിളിച്ചു. രക്ഷിതാക്കള്‍ ഓടിയെത്തി കുട്ടിയെ പുറത്തെടുത്ത് പ്രഥമശുശ്രൂഷ നല്‍കി.

തുടർന്ന് ലതീഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരിച്ചതെന്ന് സാമൂഹിക പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളി പറഞ്ഞു.