കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0

മുംബൈ: കേന്ദ്ര മന്ത്രിയും ആര്‍പിഐ(എ) നേതാവുമായ രാംദാസ് അത്താവലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായും ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പാര്‍ട്ടി അറിയിച്ചു.

രാംദാസ് അത്താവലെയുടെ കോവിഡ് പരിശോധനാ ഫലം ഇന്ന് രാവിലെയാണ് ലഭിച്ചതെന്ന് ആര്‍പിഐ(എ) പിആര്‍ഒ മയൂര്‍ ബോര്‍ക്കര്‍ പറഞ്ഞു. അത്താവലെയ്ക്ക് രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’ – ബോര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു. അത്തേവാലയും ചടങ്ങില്‍ പങ്കെടുത്തതായി വിവരമുണ്ട്. നടിയെ പാര്‍ട്ടിയുടെ സ്ത്രീ വിംഗിന്‍റെ വെെസ് പ്രസിഡന്‍റായി നിയോഗിച്ചു. നേരത്തെ പായല്‍ സംവിധായകന്‍ അനുരാഗ് കശ്യപിന് എതിരെ പീഡനാരോപണം ഉന്നയിച്ചിരുന്നു.

ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം പൊതുപരിപാടിയില്‍ മുഴക്കിയത് അത്തേവാലെയും അണികളും ചേര്‍ന്നായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലായിരുന്നു സംഭവം. താന്‍ മുദ്രാവാക്യം മുഴക്കിയത് ഫെബ്രുവരിയിലായിരുന്നെന്നും അന്ന് കൊവിഡ് രാജ്യത്ത് ഇത്ര രൂക്ഷമല്ലായിരുന്നുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വച്ചാണ് പരിപാടി നടന്നതെന്നും വിവരം.