വിവാഹാഭ്യർഥന നിരസിച്ചു; നടി മാൽവി മൽഹോത്രയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചു

0

മുംബൈ∙ വിവാഹാഭ്യർഥന നിരസിച്ചതിനു നടി മാൽവി മൽഹോത്രയെ സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേൽപ്പിച്ചു. വയറിനും കൈകൾക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുമായി സൗഹൃദം സൂക്ഷിച്ചിരുന്ന യോഗേശ്വർ കുമാർ മഹിപാൽ സിങ് എന്നയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിലെ കഫേയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ കാർ തടഞ്ഞു നിർത്തി ഇയാൾ ആക്രമിക്കുകയായിരുന്നു. ഒരു വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. വിവാഹാഭ്യർഥന നടത്തിയതോടെ യോഗേഷുമായുള്ള സൗഹൃദം നടി അടുത്തിടെ ഉപേക്ഷിച്ചിരുന്നു.

നടി സഞ്ചരിച്ചിരുന്ന കാർ തന്റെ ആഡംബര കാർ കുറകെയിട്ട് തടഞ്ഞ പ്രതി തന്നോട് എന്താണ് സംസാരിക്കാത്തതെന്നും ചോദിച്ച് മാൽവിയെ സമീപിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.