ഭർത്താവ് മുട്ട നൽകിയില്ല; ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

0

ഗോരഖ്പുർ: ഭർത്താവ് കഴിക്കാൻ മുട്ട നൽകിയില്ലെന്നാരോപിച്ച് ഭാര്യ കാമുകനൊപ്പം പോയി. ഭർത്താവ് കഴിക്കാൻ മുട്ട നൽകിയില്ലെന്നാരോപിച്ച് ഭാര്യ കാമുകനൊപ്പം പോയി. ഉത്തർപ്രദേശിലെ ഗോരഖ്പുര്‍ ജില്ലയിലാണ് വിചിത്ര സംഭവം. നാലുമാസം മുൻപ് ഇതേ കാരണത്താൽ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു.

തനിക്ക് ദിവസവും ഭര്‍ത്ത് മുട്ട വാങ്ങി നല്‍കാറാല്ലെന്നും ഇതിനാലാണ് താന്‍ ഇറങ്ങിപേയതെന്നുമാണ് ഭാര്യ പറയുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുട്ടയുടെ പേരിൽ ദമ്പതികള്‍ വീണ്ടും വഴക്കിട്ടിരുന്നു.പിന്നീടാണ് ഇവരെ കാണാതാകുന്നത്. കാമുകനെയും കാണാതായതോടെയാണ് ഇരുവരും ഒരുമിച്ചാണ് പോയതെന്ന സംശയം ഉയര്‍ന്നത്.

തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. ദിവസക്കൂലിക്കാരനായ തനിക്ക് ദിവസവും മുട്ട വാങ്ങി നല്‍കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. എല്ലാ ദിവസവും മുട്ട കഴിക്കാന്‍ കിട്ടിയില്ലെങ്കില്‍ യുവതി അസ്വസ്ഥമാകുമായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.

ഇത് മുതലെടുത്ത ഭാര്യയുടെ കാമുകൻ എല്ലാ ദിവസവും മുട്ടകൾ വാങ്ങി നൽകാറുണ്ടായിരുന്നുവെന്നും ഇയാൾ ആരോപിച്ചു. യുവതിയും കാമുകനും പോകാന്‍ സാധ്യതയുളളയിടെത്താലും പൊലീസ് തിരയുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.