തൂണേരിയിലെ ആന്‍റിജന്‍ പരിശോധന; പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേർക്ക് കൊവിഡ്

0

കോഴിക്കോട്: വടകര തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൂണേരിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേർക്ക് ഒരുമിച്ച് കൊവിഡ് പോസിറ്റീവായത്. നേരത്തെ തൂണേരിയിൽ പോസിറ്റീവായിരുന്ന രണ്ട് പേരുടെ സമ്പർക്കത്തിൽ വരുന്ന 400 പേരുടെ സ്രവം പരിശോധിച്ചതിലാണ് 53 പേർക്ക് പോസിറ്റീവായത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ കെ.പി.സി തങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകിരച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കം നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പഞ്ചായത്തംഗങ്ങളും ഉള്‍പ്പെടുന്നു. ഇതോടെ തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

ഇതേ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ പേരുടെയും സ്രവ പരിശോധന നടത്താനാണ് തീരുമാനം. ആന്റിജന്‍ ടെസ്റ്റില്‍ ജില്ലയിലെ മറ്റ് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.