വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: രണ്ട് പേര്‍ കൂടി കസ്റ്റഡിയിൽ

0

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. അൻസർ, ഉണ്ണി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. എട്ട് പേരാണ് ഇരുവരെ പൊലീസിന്‍റെ പിടിയിലായത്. നാല് പേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ നടത്തുകയാണ് അന്വേഷണം സംഘം. പ്രതികളും കൊല്ലപ്പെട്ട മുഹമ്മദ് ഹഖും, മിഥിലാജുമായി നേരത്തെ തന്നെ രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നു. പ്രതികളെ വിമർശിച്ചിരുന്ന ഹക്ക് മുഹമ്മദിനെ പ്രതികൾ ലക്ഷ്യം വച്ചിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.

സജീവ്, അൻസർ, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് ചേർന്നാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ സാക്ഷി തിരിച്ചറിഞ്ഞ അൻസർ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ബന്ധുക്കളെയും കോണ്‍ഗ്രസ് പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

അതേസമയം, ആക്രമണത്തിൽ സാക്ഷി തിരിച്ചറിഞ്ഞ അൻസർ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അൻസറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഫോട്ടോയിലൂടെ അൻസറിനെ ഷഹീൻ തിരിച്ചറിയുകയും ചെയ്തു.

എന്നാൽ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത സജീവും സനലും ഇത് നിഷേധിക്കുകയാണ്. അൻസർ ഒപ്പമുണ്ടായിരുന്നില്ലെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയതായാണ് വിവരം. ഇതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അതേസമയം പിടിയിലായ സനലിന്‍റെ സഹോദരനും ഐഎൻടിയുസി പ്രവർത്തകനുമായ ഉണ്ണി അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രതികൾ മൊഴി നൽകി.

പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ബന്ധുക്കളെയും കോണ്‍ഗ്രസ് പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. തെളിവെടുപ്പ് പൂർത്തിയായാൽ പിടിയിലായ സജീവിനെയും സനലിനെയും ഇന്ന് കോടതിയൽ ഹാജരാക്കും.