യാതൊരു തരത്തിലുള്ള മുന്‍പരിചയവും ആവശ്യമില്ല; ജോലി വെറുതെ ഓരോ റിസോര്‍ട്ടുകളില്‍ താമസിക്കുക; ശമ്പളം എണ്‍പത് ലക്ഷത്തിനു മുകളില്‍

1

വര്‍ഷത്തില്‍ ശമ്പളമായി ലഭിക്കുന്നത്  എണ്‍പത് ലക്ഷത്തിനു മുകളില്‍. കൂടാതെ ഭക്ഷണത്തിനുള്ള കാര്‍ഡുകളും, യാത്രാ ചെലവും പുറമേയും. ഇനി ജോലി എന്താണെന്ന് പറയാം. മെക്‌സിക്കോയിലെ ഏറ്റവും മികച്ച റിസോര്‍ട്ടായ വിഡാന്തയില്‍ താമസിക്കണം. നൈറ്റ് ക്ലബ്ബുകളില്‍ നടക്കുന്ന വലിയ വലിയ പരിപാടികളില്‍ പങ്കെടുക്കണം. അതായത് ജീവിതം ആസ്വദിക്കണം.

ലോകത്തിലെ തന്നെ മികച്ച ജോലി എന്ന്  വേണമെങ്കില്‍ ഇതിനെ വിളിക്കാം. വിവിധ സ്ഥലങ്ങളിലെ വിഡാന്തയിലെ റിസോര്‍ട്ടുകളില്‍ താമസിച്ച് സോഷ്യല്‍ മീഡിയയില്‍ അനുഭവങ്ങള്‍  പോസ്റ്റ്  ചെയ്യുകയാണ് ജോലിയുടെ ഉത്തരവാദിത്തം. അപേക്ഷ അയച്ച് തെരഞ്ഞെടുക്കപ്പെട്ടാല്‍ റിസോര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറും. 

വിഡാന്ത റിസോര്‍ട്ടിന്റെ എല്ലാ സൌകര്യങ്ങളും, ആ പ്രദേശത്തിന്റെ സംസ്‌കാരവും, അനുഭവങ്ങളും ലോകത്താകമാനമുള്ള ടൂറിസ്റ്റുകളിലെത്തിക്കുകയാണ് ഇതുവഴി ശ്രമിക്കുന്നത്. പിന്നെ ഇതുകൂടി ഓര്‍ത്തോളൂ ഒക്ടോബര്‍ 21 ആണ് അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയ്യതി. യാതൊരു തരത്തിലുള്ള മുന്‍പരിചയവും ആവശ്യമില്ല..