‘ഞാൻ വിചാരിച്ചത്ര മോശമല്ല’; മോഹൻലാലിനൊപ്പമുള്ള അപൂര്‍വ ചിത്രം പങ്കുവച്ച് വിദ്യ ബാലൻ

0

ബോളിവുഡിലെ മുനിരനായികമാരിലൊരാളായ വിദ്യാബാലൻ ഒരു മലയാള ചിത്രത്തിലായിരുന്നു ആദ്യം എത്തേണ്ടിയിരുന്നത്. കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷം മുടങ്ങി. പിന്നീട് ഹിന്ദി സിനിമയിലൂടെ കടന്നു വന്ന് വിദ്യ ആരാധകരുടെ മനം കവറുകയായിരുന്നു.

മുടങ്ങിപ്പോയ മലയാള സിനിമ ചക്രത്തിൽനിന്നുള്ള ഒരു പഴയ ലൊക്കേഷൻ ചിത്രമാണ് താരം ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിദ്യമോഹൻലാലിനൊപ്പമുള്ള ചിത്രം പോസ്റ്റുചെയ്തിരിക്കുന്നത്.

‘2000 … എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം. മോഹൻലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു … ചിത്രം ഞാൻ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല. എന്നാണ് താരം പോസ്റ്റിനൊപ്പം കുറിച്ചു.

കമല്‍ സംവിധാനം ചെയ്യാനിരുന്ന ചക്രത്തിൽ മോഹന്‍ലാലിനൊപ്പം ദിലീപ് ആയിരുന്നു മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രം പാതി വഴിയില്‍ മുടങ്ങി. തുടര്‍ന്ന് വിദ്യ ബോളിവുഡില്‍ എത്തി. അവിടെ വിജയനായികയായി മാറി. ചക്രം എന്ന ചിത്രം പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുകയായിരുന്നു.

ശകുന്തള ദേവിയാണ് വിദ്യ അവസാനമായി അഭിനയിച്ച ചിത്രം. ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ടൈറ്റിൽ റോളാണ് വിദ്യ അവതരിപ്പിച്ചത്.