കാലം ചെല്ലുന്തോറും വീഞ്ഞിന് വീര്യം കൂടും… ‘സ്ഫടികം റീലോഡഡ്’; വൈറലായി ചിത്രങ്ങൾ

0

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് മോഹൻലാൽ മികച്ച അഭിനയപ്രകടനം കാഴ്ചവെച്ച സ്പടികം. എസ് പി വെങ്കിടേഷ് സംഗീതം നൽകിയ അതിലെ ഓരോ ഗാനങ്ങളും അന്നും, ഇന്നും ആരാധകഹൃദയങ്ങളിൽ ഇടം നേടിയവയാണ്. സിനിമയിലെ ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനത്തിൽ പ്രമുഖ നടി സിൽക്ക് സ്മിതയും മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു. ആ പാട്ടിലെ രംഗങ്ങൾ അതേപടി പുനരാവിഷ്‌കരിച്ചിരിച്ച ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയാകെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഫോട്ടോഗ്രാഫറായ റിജേഷ് നിലമ്പൂരാണ് പ്രസിദ്ധ ഗാനരംഗം അതേപടി ചിത്രീകരിച്ചത്. ആദി, അനന്യ എന്നീ എന്നെ കുരുന്നുകളാണ് ചിത്രത്തിൽ മോഡലുകളായിട്ടുള്ളത്. ‘സ്ഫടികം.. കാലം ചെല്ലും തോറും വീഞ്ഞിന് വീര്യം കൂടുന്ന പോലെ ആരാധകർ കൂടുന്ന ഒരു ഐറ്റമാണ് തോമാച്ചായൻ’ എന്ന അടിക്കുറിപ്പും ചിത്രങ്ങൾക്ക് നൽകിയിട്ടുണ്ട്.

1995 ൽ ഭദ്രന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ തിലകൻ, ഉർവശി, സ്ഫടികം ജോർജ്, ചിപ്പി, കെ.പി എസ്.സി ലളിത, രാജൻ പി ദേവ് തുടങ്ങിയ ഗംഭീര താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.