വിജയ്‌കാന്തിനും ഭാര്യയ്ക്കും കോവിഡ്

0

തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ്. കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന വിജയ്കാന്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഭാര്യ വി പ്രേമലതയ്ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു വിജയ്കാന്ത്.

സെപ്റ്റംബര്‍ 22 നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നത്. ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിലാണ് താരം ചികിത്സയിൽ കഴിയുന്നത്. ഡിഎംഡികെ പാര്‍ട്ടിയുടെ സെക്രട്ടറി കൂടിയാണ് പ്രേമലത. 28നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റനിൽ അറിയിക്കുന്നു.