ഇതായിരുന്നു ആ ‘വവ്വാല്‍ ക്ലിക്കിന്’ പിന്നിലെ ഫോട്ടോഗ്രാഫര്‍

0

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോ ആയിരുന്നു നവദമ്പതികളെ മരത്തില്‍ കയറി ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറുടെ സാഹസീക വീഡിയോ. വവ്വാല്‍ ക്ലിക്ക് എന്ന് വരെ ഇതിനെ ചിലര്‍ പരിഹസിച്ചിരുന്നു. എന്തായാലും സംഗതി അതിവേഗം വൈറലായി. മരത്തില്‍ തൂങ്ങിക്കിടക്കുമ്പോള്‍ തൃശൂര്‍ തൃത്തല്ലൂരിലെ വിഷ്ണു മനസില്‍പോലും കരുതിയിരുന്നില്ല ഇങ്ങനെയൊക്കെ പ്രശസ്തനാകുമെന്ന്. മരത്തില്‍ തൂങ്ങിക്കിടന്ന് നവദമ്പതികളുടെ ഫൊട്ടോയെടുക്കുന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോയും വീഡിയോയും വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്

ഫോട്ടോഗ്രാഫറുടെ ഈ സാഹസികത സുഹൃത്തുക്കളാണ് വീഡിയോ എടുത്ത് പുറംലോകത്തേക്കെത്തിച്ചത്.ഒരു ഫൊട്ടോയ്ക്കു വേണ്ടി ഇത്രയും അധ്വാനിച്ച ഫൊട്ടോഗ്രാഫറുടെ ആത്മാര്‍ഥതയ്ക്ക് നവമാധ്യമങ്ങള്‍ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. എന്നാല്‍ ആരായിരുന്നു ഈ ഫോട്ടോഗ്രാഫര്‍ എന്നറിയേണ്ടേ ?

തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശി വിഷ്ണുവായിരുന്നു ആ സാഹസീക ഫോട്ടോഗ്രാഫര്‍. വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണ് വിഷ്ണു ജോലി ചെയ്യുന്നത്. വിഷ്ണുവിന്റെ സാഹസിക പ്രകടനം ലോകം മുഴുവന്‍ കണ്ടപ്പോള്‍ പ്രശസ്താരാകാന്‍ നവദമ്പതികളും പ്രശസ്തരായി. ദുബൈയില്‍ മെയില്‍ നഴ്സായ തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി ഷെയ്‌സ് റോബര്‍ട്ടായിരുന്നു വരന്‍. എം.കോം വിദ്യാര്‍ഥിനി നവ്യ ആയിരുന്നു വധു.ഹെലിക്യാം ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോ എടുക്കുമ്പോള്‍ വേണ്ടത്ര ക്വാളിറ്റി കിട്ടില്ല എന്നതാണ് വിഷ്ണുവിനെ ഇങ്ങനെ ചിന്തിപ്പിച്ചത്.