‘ഇതെന്ത് നിസാരം’: ഒന്നും മിണ്ടാതെ ‘ഖാബി’ ടിക്ടോക്കിൽ സ്വന്തമാക്കിയത് 10 കോടി ഫോളോവേഴ്സിനെ

0

ഭാഷകളൊന്നുമില്ലാത്ത ഒന്നും മിണ്ടാതെ ഇതൊക്കെ വളരെ നിസ്സാരം എന്ന് കാണിച്ചു കൊണ്ട് ടിക് ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുന്ന ‘ഖാബി’യെ പരിചയമില്ലാത്തവർ സോഷ്യൽ വളരെ ചുരുക്കമായിരിക്കും.അതെ അടുത്തകാലത്തായി പലയിടത്തും മീമുകളിലും ട്രോളുകളില്‍ കാണപ്പെടുന്ന മുഖമാണ് ഖാബിയുടേത്. വളരെ സിംപിളായി ചെയ്യാവുന്ന പലകാര്യങ്ങളെയും വളഞ്ഞു മൂക്കുപിടിക്കുന്ന രീതിയിൽ പലരും വീഡിയോയിലൂടെ അവതരിപ്പിക്കുമ്പോൾ അതിനൊക്കെ മറുപടിയായി കാഴ്ചക്കാരനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഖബീയിടുന്ന വീഡിയോയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

വളരെ സിംപിളായി ചെയ്യാവുന്ന കാര്യത്തില്‍ വന്‍ ബില്‍ഡപ്പ് കൊടുത്ത് ചെയ്യുന്ന സമയത്തെല്ലാം ഈ മുഖം ട്രോളായി ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നു. സെനഗള്‍ വംശജനായ ഇദ്ദേഹത്തിന്‍റെ പേര്ഖാബി ലെയിം. ഖാബി ഇറ്റലിയിലാണ് താമസം. ടിക്ടോക്കിൽ അക്കൗണ്ട് തുടങ്ങി 17 മാസം പിന്നിടുമ്പോഴാണ് 10 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന യൂറോപ്പിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും വ്യക്തിയായി ഇതോടെ ഖാബി മാറി.

ടിക്ടോക്കില്‍ ഒരു വൈറല്‍ താരമാണ് ഇദ്ദേഹം. വൈറലായവരെ ട്രോളി താരമായ ആളാണ് ഖാബി ലെയിം. ഒരക്ഷരം പോലും ഖാബി മിണ്ടാറില്ല. ഭാവങ്ങളും ആംഗ്യങ്ങളുമാണ് ഈ ഇരുപത്തിെയാന്നുകാരന്റെ കൈമുതല്‍. ദേശവും ഭാഷയും കടന്ന് ഖാബിയുടെ വിഡിയോകൾക്ക് ആരാധകർ ഏറെയാണ്.

‘ഒരു വാക്ക് പോലും ഉച്ചരിക്കാതെ ഖാബി ലെയിം ടിക്ടോക്കിൽ 100 മില്യൻ ഫോളോവേഴ്സിനെ നേടിയിരിക്കുന്നു. അഭിനന്ദനങ്ങൾ ഖാബി. ആളുകളെ ചിരിപ്പിക്കുക എന്ന നിങ്ങളുടെ ലക്ഷ്യവും ക്രിയാത്മകതയും ടിക്ടോക്കിലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്’ ഖാബിയെ അഭിനന്ദിച്ച് ടിക്ടോക് കുറിച്ചു.

2020 മാർച്ചിലാണ് ഖാബി ടിക്ടോക്കിൽ ആദ്യ വീഡിയോ പങ്കുവയ്ക്കുന്നത്. ലളിതമായ കാര്യങ്ങള്‍ സങ്കീർണമാക്കി ചെയ്യുന്ന വിഡിയോകൾക്ക് മറുപടി വീഡിയോകൾ നൽകിയാണ് ഖാബി ശ്രദ്ധ നേടിയത്. വീഡിയോയുടെ അവസാനം രണ്ടു കൈകൾ കൊണ്ട് ‘ഇത്ര ഉള്ളൂ’ എന്ന അർഥത്തിലുള്ള ഖാബിയുടെ ആംഗ്യം ട്രെൻഡായി മാറിയിരിക്കുകയാണ്.

ടിക്ടോക്കിൽ 107.7 മില്യൻ ഫോളേവേഴ്സാണ് നിലവിൽ ഖാബിക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കക്കാരി ചാർലി ഡി അമേലിയോ എന്ന 17കാരിക്ക് 123.4 മില്യൻ ഫോളോവേഴ്സുണ്ട്. 38 മില്ല്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.