യുഎസ് വീസയോ, ഗ്രീൻ കാർഡോ ഉള്ള ഇന്ത്യക്കാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ

0

അമേരിക്കൻ വീസയോ, ഗ്രീൻ കാർഡോയുള്ള ഇന്ത്യക്കാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ സൗകര്യം അടുത്ത മാസം ഒന്നുമുതൽ നിലവിൽ വരും. ഇതുസംബന്ധിച്ച നിർദ്ദേശം യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം വിമാനത്താവളം, തുറമുഖം, അതിർത്തി കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കു കൈമാറി.

അമേരിക്കൻ വീസയുള്ള ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യം നൽകാൻ കഴിഞ്ഞ മാസം ചേർന്ന മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്.പതിനാലു ദിവസത്തേയ്ക്കുള്ള വീസയാണ് അമേരിക്കൻ ഗ്രീൻ കാർഡോ, വീസയോ ഉള്ള ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യത്തിൽ ലഭിക്കുന്നത്. ഒറ്റത്തവണ 14 ദിവസംകൂടി നീട്ടാനും സൗകര്യമുണ്ട്.ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ സുദൃഢമാക്കാനും രാജ്യാന്തര വിനോദ സഞ്ചാര രംഗത്ത് യുഎഇയുടെ കരുത്ത് വർധിപ്പിക്കാനും പുതിയ നടപടി സഹായിക്കും