40 മിടുക്കരായ ഉദ്യോഗസ്ഥരെ തേടി മോദി സർക്കാർ

0

ന്യൂഡൽഹി: 40 മിടുക്കരായ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെട്ട്‌ മോദി സർക്കാർ. കേന്ദ്രത്തിന് പുതിയ നയങ്ങൾ രൂപീകരിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും വേണ്ടി കഴിവുറ്റ ബുദ്ധിമാൻമാരെ മാരെയാണ്‌ മോദി സർക്കാരിവശ്യം. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് പ്ലാനിംഗ് കമ്മീഷന് പകരമായി രൂപീകരിച്ച നീതി ആയോഗിന്റെ നടത്തിപ്പിനാണ് 40 പേരെ സർക്കാർ തേടുന്നത്.

ഇതിനായി ആദ്യം സ്വകാര്യ മേഖലയിൽ നിന്നും ലാറ്ററൽ എൻട്രി വഴിയാകും ഉദ്യോഗസ്ഥരെ നിയമിക്കുക. രാജ്യത്തിന്റെ അതിപ്രാധാന്യമുള്ള വളരെ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയുള്ള ഐ.എ.എസുകാരെ മാത്രമല്ല സ്വകാര്യ മേഖലയിലെ കഴിവ് തെളിയിച്ച പ്രതിഭകളെകൂടിയാണ് ഇത്തവണ സർക്കാർ തേടുന്നത്. ഈ തസ്തികകളിലേക്ക് നിയോഗിക്ക പെടുന്നവർക്ക് നല്ല ശമ്പളവും സർക്കാർ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഐ.എ.എസ് ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാമെങ്കിലും സ്വകാര്യ കമ്പനികൾ, കൺസൽട്ടൻസികൾ, അന്താരാഷ്‌ട്ര മൾട്ടിനാഷണൽ ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും വിദഗ്ദ്ധരെ തേടുന്നുണ്ട്. സംസ്ഥാന തലങ്ങളിലും അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവർക്കും ഇതിനായി ആപേക്ഷിക്കാം.

സീനിയർ സ്പെഷ്യലിസ്റ്റ് എന്ന തസ്തികയിൽ 2,20,000 രൂപയാണ് ശമ്പളം. ഇതിന് ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തി പരിചയമാണ് വേണ്ടത്. കേന്ദ്ര സർക്കാർ കേഡറിൽ പേ ലെവൽ 13 ഗ്രേഡിലുള്ള ഈ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 33നും 50നും പ്രായം ആവശ്യമാണ്. മികച്ച പദ്ധതികൾ നടപ്പാക്കിയും ആസൂത്രണം ചെയ്തും വ്യക്തമായ പരിചയവും വേണം.

സ്പെഷ്യലിസ്റ്റ്, പേ ലെവൽ 12ലുള്ള തസ്‌തികയാണ്. 1.05 ലക്ഷം രൂപയാണ് ശമ്പളം. ഇങ്ങനെ കൃഷി, സാമ്പത്തിക ശാസ്ത്രം, ഡേറ്റ അനലിസ്റ്റ് പ്ലാറ്റ്ഫോം, എൻജിനീയറിങ്, ഹെൽത്ത് മേഖലയിലെ ടെക്നോളജി, ഉന്നത വിദ്യാഭ്യാസം, നാഷണൽ ന്യുട്രീഷൻ മിഷൻ, ചെറുകിട വ്യവസായം, ഇൻഫ്രാസ്ട്രക്ച്ചർ കണക്ടിവിറ്റി, തുടങ്ങിയ പല മേഖലകളിലും പ്രവൃത്തിപരിചയം ആവശ്യമുള്ളവരെയാണ് കേന്ദ്ര സർക്കാർ തേടുന്നത്.