ഒമാനിലേക്ക് സര്‍വീസ് ആരംഭിച്ച് വിസ്താര എയര്‍ലൈന്‍സ്

0

മസ്‌കറ്റ്: ഒമാനിലേക്ക് ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ വീതമാണ് ഉണ്ടാകുക. എ320 നിയോ എയര്‍ക്രാഫ്റ്റ് ആയിരിക്കും സര്‍വീസ് നടത്തുക. മസ്‌കറ്റ്-മുംബൈ റൂട്ടിലാണ് വിസ്താരയുടെ ആദ്യ സര്‍വീസ്.

എല്ലാ ദിവസവും രാത്രി 8.30ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് രാത്രി 10.55ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.10ന് മുംബൈയില്‍ എത്തും.