മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

0

മസ്‍കത്ത്: തൃശൂര്‍ സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു. വല്ലച്ചിറ പറക്കന്‍ ഹൗസില്‍ പി.പി ജോസഫിന്റെ മകന്‍ പീറ്റര്‍ ജോസഫ് (30) ആണ് മസ്‍കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. റുവി എംബിഡി ഏരിയയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു പീറ്റര്‍ ജോസഫ്.

അമ്മ – മറീന ജോസഫ്. ഭാര്യ – അനുപ ജോണി (ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‍സ്). സഹോദരി – ആനി. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‍കാരം വല്ലച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.