​’സാ​ത്താ​ൻസ് ഷോ​ട്ട്’ വോ​ഡ്ക; ഇത് കുടിച്ചവര്‍ക്ക് സംഭവിച്ചത്

0

“​സാ​ത്താ​ൻസ് ഷോ​ട്ട്’ വോ​ഡ്ക, ഈ പേര് കേള്‍ക്കുമ്പോള്‍ തന്നൊരു വശപ്പിശക് തോന്നുന്നുണ്ടോ? അധികം ആരും കേള്‍ക്കാത്തൊരു പേരാണിത്. എന്നാല്‍ ഈ പേരാണ് ഇപ്പോള്‍ ഒരുപാട് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതും. കാ​ര​ണം ഇ​തു ക​ഴി​ച്ച​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് എന്നത് തന്നെ.

പേര് പോലെ സാത്താന്‍ കേറിയതൊന്നുമല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന മു​ള​കി​ന്‍റെ സ​ത്താണ് വില്ലന്‍. ലോ​ക​ത്തി​ലെ ഏ​റ്റ​വും വീ​ര്യ​മു​ള്ള മു​ള​കി​ന്‍റെ സ​ത്ത് ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ഡ്ക ആണ് ഈ “​സാ​ത്താ​ൻസ് ഷോ​ട്ട്’. ഇം​ഗ്ല​ണ്ടി​ലെ ഫാ​ണ്‍​കോം​ബ് എ​ന്ന സ്ഥ​ല​ത്തു​ള്ള എ​മ്മ മി​റിം​ഗ്ട​ണ്‍ എ​ന്ന വ​നി​ത നടത്തിയ ആ​ഘോ​ഷത്തിന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​വോ​ഡ്ക വീ​ട്ടി​ൽ അതിഥികൾക്ക് നല്‍കിയത്. എന്നാൽ, പാർട്ടി കഴിഞ്ഞ് വീ​ട്ടി​ൽ എ​ത്തി​യ അ​തി​ഥി​ക​ൾക്ക് അ​സ്വ​സ്ഥത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ത് രൂ​ക്ഷ​മാ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​വ​ർ​ത​ന്നെ ആം​ബു​ല​ൻ​സ് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ചിലർക്ക് ബോ​ധ​ക്ഷ​യം ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

സംഭവം  സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ്ര​ച​രി​ക്കാ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ പ​ല​വി​ധ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വം ഇ​പ്പോ​ൾ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. ഇ​വി​ടെ ന​ട​ന്ന ഫെ​സ്റ്റി​വ​ലി​നി​ടെ ഒ​രു സ്റ്റാ​ളി​ൽ നി​ന്നു​മാ​ണ് താ​ൻ ഇ​ത് വാ​ങ്ങി​യ​തെ​ന്നാ​ണ് എ​മ്മ പ​റ​യു​ന്ന​ത്. പ​ക്ഷെ ത​നി​ക്ക് ഇ​ത്ര​യും വ​ലി​യ ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്താ​യാ​ലും വ​ലി​യ ദു​ര​ന്ത​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ടു വ​രി​ക​യാ​ണ് സാ​ത്താ​ൻ വോ​ഡ്ക അ​ക​ത്താ​ക്കി​യ​വ​ർ.