നടി ഭാവന കേരളത്തിലെത്തി; സ്രവസാംപിളെടുത്ത ശേഷം ക്വാറന്‍റൈനിലേക്ക്…

0

ബത്തേരി‍‍: ബെംഗളൂരുവിൽ നിന്ന് തൃശൂരിലെ വീട്ടിലേക്കു തിരിച്ച നടി ഭാവന മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തി. ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. .അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുടർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നടി മുത്തങ്ങയിൽ എത്തിയത്.

ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. തുടര്‍ന്ന് ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഫെസിലിറ്റേഷൻ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവർക്കെല്ലാം ഭാവനയുടെ അപ്രതീക്ഷിതമായ വരവ് കൗതുകമായി. ചിലർ സാമൂഹിക അകലമൊക്കെ പാലിച്ച് സെൽഫി പകർത്തുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഹോം ക്വാറന്‍റൈനിലേക്ക് പൊലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടർന്നുള്ള യാത്ര.