നിങ്ങളുടെ വാട്‌സാപ്പില്‍ ഈ സന്ദേശം വന്നോ? എങ്കില്‍ ഇതൊന്നു വായിക്കൂ

0

‘നിങ്ങളുടെ വാട്‌സാപ്പിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സമയം കഴിഞ്ഞു, ആജീവനാന്തം സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതിനായി കേവലം 0.99 പൗണ്ട് നല്‍കിയാല്‍ മതി’. ഇത്തരത്തിലുള്ള സന്ദേശം ഫോണിൽ പ്രത്യക്ഷപ്പെട്ടാൽ ഒരിക്കലും ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.

സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വ്യാജ വെബ്‌സൈറ്റിലേക്കായിരിക്കും എത്തുക. ഈ വെബ്‌സൈറ്റിൽ പണം നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭിക്കും. ഇത് പിന്തുടർന്നാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പടെ തട്ടിപ്പുക്കാർക്ക് ലഭ്യമാകുമെന്നാണ് ടെക് രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.