ഈ സ്വിസ് ഗ്രാമത്തില്‍ ഫോട്ടോഗ്രഫി നിരോധിച്ചു; കാരണമാണ് കേള്‍ക്കേണ്ടത്

0

നിങ്ങള്‍ ജോലി തിരക്കുകളില്‍ ആകെ ബോറടിച്ചു ഇരിക്കുമ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ വെക്കേഷന്‍ അടിപൊളിയാക്കിയ ചിത്രങ്ങള്‍ കണ്ടാല്‍ ദേഷ്യം വരില്ലേ ? ഉള്ളില്‍ എവിടെയോ ഒരിത്തിരി വിഷമവും അസൂയയും കാണില്ലേ. എന്നാല്‍  സഞ്ചാരികളുടെ സ്വര്‍ഗമായ സ്വിറ്റ്സര്‍ലന്‍റിലുള്ളവര്‍ ഇത് മനസിലാക്കി.

എനിക്കും പോകാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം ബാക്കിയുള്ളവര്‍ക്ക് തോന്നാതിരിക്കാന്‍ സ്വിസ് ഗ്രാമമായ ബെര്‍ഗന്‍ – ബ്രൗഗനിലുള്ളവര്‍ ഒരു മാര്‍ഗം കണ്ടെത്തി. വേറെയൊന്നുമല്ല, ഫോട്ടോഗ്രഫി നിരോധിക്കുക.

അതെ, ഈ സ്വിസ് ഗ്രാമത്തില്‍ ഫോട്ടോ എടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് അവിടുത്തെ താമസക്കാര്‍. ഫേസ്‍ബുക്കില്‍ നിന്നും വെബ്‍സൈറ്റുകളില്‍ നിന്നും ചിത്രങ്ങള്‍ അവര്‍ പിന്‍വലിച്ചു കഴിഞ്ഞു. ഇനി ആരെയും ഫോട്ടോ എടുക്കാന്‍ അനുവദിക്കരുതെന്നാണ് തീരുമാനം.

കാണേണ്ടവര്‍ ബെര്‍ഗനില്‍ വന്നുതന്നെ കാഴ്‍ച്ചകള്‍ കാണട്ടേ, എന്തിനാണ് ബാക്കിയുള്ളവരെ വിഷമിപ്പിക്കാന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. നിങ്ങള്‍ക്ക് ആസ്വദിക്കണമെങ്കില്‍ നേരില്‍ വരുക, സന്തോഷിക്കുക പോകുക.. അത്ര തന്നെ.. ഇതാണ് ഇന്നാട്ടുകാരുടെ നിലപാട്. എങ്ങനെയുണ്ട് ?