കോവിഡ്-19 പ്രതിരോധവാക്സിൻ തയ്യാറായതായി റഷ്യ; 12-ന് രജിസ്റ്റർചെയ്യും

1

മോസ്കോ: കോവിഡ്-19 പ്രതിരോധവാക്സിൻ തയ്യാറായതായും ആഗസ്റ്റ് 12 രജിസ്റ്റർചെയ്യുമെന്നും അവകാശപ്പെട്ട് റഷ്യ. ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിദ്നേവാണ് ഇക്കാര്യം അറിയിച്ചത്. “ വാക്സിന്റെ മൂന്നാമത്തെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.

വാക്സിൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വളരെ പ്രധാനമുള്ളതാണ്. ആരോഗ്യപ്രവർത്തകരിലും മുതിർന്ന പൗരന്മാരിലുമാകും ആദ്യം വാക്സിൻ പ്രയോഗിക്കുക” -ഗ്രിദ്നേവ് പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള വാക്സിന്റെ നിർമാണം റഷ്യ അടുത്തമാസംമുതൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ വാക്സിന്റെ പൊതുമേഖലയിലെ ഉപയോഗത്തിന് നേരത്തേ അംഗീകാരവും നൽകിയിരുന്നു.