ലോകബാങ്കിന്റെ മനുഷ്യ മൂലധന സൂചികയില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത്; ഇന്ത്യയുടെ സ്ഥാനം അറിയണോ ?

0

ലോകബാങ്കിന്റെ 
മനുഷ്യ മൂലധന സൂചികയില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത്.  ഇന്ത്യയുടെ സ്ഥാനം 115-ാമത്. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവയിലും താഴെയാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം.

157 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ശിശുമരണ നിരക്ക്, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ പരിഗണിച്ച് ലോകബാങ്ക് തയ്യാറാക്കിയ ആദ്യ മനുഷ്യ മൂലധന സൂചികയെ( എച്ച സി ഐ) പക്ഷെ ഇന്ത്യ തള്ളി. 
സിംഗപ്പൂരാണ് സൂചികയില്‍ മുമ്പില്‍ നില്‍ക്കുന്നത്. സൗത്ത് കൊറിയ, ജപ്പാന്‍, ഹോങ്കോംഗ്, ഫിന്‍ലാന്‍ഡ് എന്നിവയാണ് തൊട്ട് പിന്നിലുള്ളത്. 


ലോകബാങ്ക് റിപ്പോര്‍ട്ട് യഥാര്‍ഥ ഇന്ത്യയെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് രാജ്യത്തിന്റെ മനുഷ്യ വിഭവ സൂചിക ഇതിലും ഉയര്‍ന്നതാണെന്നും ധനകാരമന്ത്രാലയം വ്യക്തമാക്കി. 197 ദശലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതി.