ചെറുകഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

0

എറണാകുളം: പ്രശസ്ത ചെറുകഥാകൃത്ത് തോമസ് ജോസഫ് (67) അന്തരിച്ചു. ആലുവ കീഴ്മാടുള്ള വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും. മസ്തിഷ്‌കാഘാത ശസ്ത്രക്രിയയെ തുടര്‍ന്ന് മൂന്നു വര്‍ഷമായി ചികിത്സയിലായിരുന്നു.

ചിത്രശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്, പരലോക വാസസ്ഥലങ്ങള്‍ തുടങ്ങിയവയാണ് പ്രധാന രചനകള്‍.

2013-ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എസ് ബി ടി സാഹിത്യ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, കെ എ കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.