അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രൻ മരിച്ച നിലയിൽ

0

യുവ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനാണ് ശരത്. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരൻ: ശ്യാംചന്ദ്രൻ. കൂടെ, മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് മറ്റ് സിനിമകൾ.

ശരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും. നടൻ ആന്റണി വർഗീസ് അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികൾ നേർന്നു.