സുഹൃത്തുക്കൾക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

0

തിരുവനന്തപുരം: കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് കല്ലാർ വാമനപുരം ഒഴുക്കിൽ പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് മുഹമ്മദ് സലീം – നസീറാ ദമ്പതികളുടെ മകൻ മുഹമ്മദ് കൈഫ് (20) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് വിതുര ആനപ്പാറയ്ക്കടുത്തുള്ള കല്ലാറിൽ കുളിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു. പൊലീസും ഫയർഫോഴ്സും റെസ്ക്യൂ ടീമും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മുഹമ്മദ് കൈഫിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമാർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പ്രവേശിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു