കാമുകി വിവാഹാഭ്യർത്ഥന നിരസിച്ചതിന് 19കാരന്‍ അഞ്ച് കാല്‍നടയാത്രക്കാരെ കുത്തി

1

നാഗ്പ്പൂർ: കാമുകി വിവാഹാഭ്യർത്ഥന നിരസിച്ചതിൽ കുപിതനായി യുവാവ് കാല്‍നടയാത്രക്കാരായ അഞ്ചു പേരെ കുത്തി. മഹാരാഷ്ട്രയിലെ നാഗ്പ്പൂർ വ്യത്യസ്തമായ ഈ സംഭവം നടന്നത്. സംഭവത്തില്‍ നാഗ്പ്പൂർ സ്വദേശി ഹൃത്വിക് സോമേഷ് വിലാസ് പറട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാജു നന്ദവര്‍, ജിതേന്ദ്ര മോഹദിഖര്‍, രമേഷ് നിഗര, പ്രതീഷ് കപ്രെ, ശെഖാവത്ത്‌ അന്‍സാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കോളേജിൽ വെച്ച് പ്രണയത്തിലായിരുന്ന ഹൃത്വിക്കും പെൺകുട്ടിയും. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പഠിത്തം നിർത്തി ഒരു സ്വകാക്ര്യസ്ഥാപനത്തിൽ ജോലിക്കുപോകുകയാണ് പെൺകുട്ടി. പെൺകുട്ടി പഠിത്തം നിർത്തിയതോടെ ഇവരുടെ പ്രണയത്തിൽ അകൽച്ചയുണ്ടാവുകയായിരുന്നു.

കഴിഞ്ഞ ദിവസം ഹൃത്വിക് പെണ്‍കുട്ടിയെ കണ്ട് വിവാഹഭ്യര്‍ഥന നടത്തിയെങ്കിലും നിരസിക്കുകയായിരുന്നു. ഇതിൽ കുപിതനായയാണ് യുവാവ് കാൽനടയാത്രക്കാരെ കുത്തിയത്. മദ്യ ലഹരിയിലാണ് ഹൃത്വിക് ഇവരെ കുത്തിയത്. കുത്തേറ്റവരെ നാഗ്പ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഇതിനു മുമ്പും വിവാഹഭ്യര്‍ഥന നിരസിച്ചതിനു പെണ്‍കുട്ടിയെ അക്രമിച്ച കേസില്‍ ഹൃത്വിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.