ലോകകപ്പ്‌ ആദ്യദിനം ; ചരിത്രത്തില്‍ ഇടം പിടിച്ച സെല്‍ഫ് ഗോള്‍ ,ബ്രസീലിനു ആദ്യജയം

0

സാവോപോളോ: ആരാധകരെ ഞെട്ടിച്ച് സെല്‍ഫ് ഗോളിലൂടെ പിന്നിലായ ആതിഥേയരായ ബ്രസീല്‍ നെയ്മറുടെ ചിറകിലേറി വിജയലക്ഷ്യത്തിലെത്തി.ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച് ബ്രസീലിന്‍റെ ലോകകപ്പ് പടയോട്ടത്തിന് തുടക്കമായി. ഇരുപതാം ലോകകപ്പ് ഫുട്‌ബോളിന് ആവേശകരമായി തുടക്കമിട്ടശേഷം കളിയുടെ പതിനൊന്നാം മിനിറ്റില്‍ ബ്രസീല്‍ താരം മാഴ്‌സലോ നേടിയ സെല്‍ഫ് ഗോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു.ഇരുപത് ലോകകപ്പിലും പങ്കെടുത്തിട്ടുള്ള ബ്രസീലിന്റെ ഏക സെല്‍ഫ് ഗോളാണ് മാഴ്‌സലോ നേടിയത്. പ്രതിഭാധനന്മാര്‍ ഏറെ ഉണ്ടായിരുന്ന ബ്രസീല്‍ നിര നിരവധി ഗോളുകള്‍ ലോകകപ്പിനായി നേടിയപ്പോള്‍ സെല്‍ഫ് ഗോള്‍ നേടിയ ഏകതാരമെന്ന നാണക്കേട് ഇനി മാഴ്‌സലോയ്ക്ക് സ്വന്തം.അവസാന സമയത്ത് സര്‍വ്വ ശക്തിയുമെടുത്ത് ക്രൊയേഷ്യ ആക്രമിച്ചു കളിച്ചെങ്കിലും ഫലം കണ്ടില്ല.  കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഇന്‍ജുറി സമയത്താണ് ഓസ്ക്കര്‍ ബ്രസീലിന്‍റെ  പട്ടിക തികച്ചത്. ജയത്തോടെ ബ്രസീലിന് മൂന്നു പോയിന്‍റായി.

 

LEAVE A REPLY