ലൈവ് വീഡിയോയുമായി ഫേസ്ബുക്ക്

0

പുതുമകളുടെ പുത്തന്‍ തലങ്ങളിലേക്ക് ഫേസ്ബുക്ക്. ഇനി മുതല്‍ ഫേസ്ബുക്കില്‍ കാണാം, കണ്ടെത്താം, ഷെയര്‍ ചെയ്യാം വീഡിയോകള്‍ ലൈവ് ആയി. റെക്കോര്‍ഡ് ചെയ്തു വെച്ച വീഡിയോ ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി ലൈവ് വീഡിയോ വഴി തത്സമയം തന്നെ അറിയാം നിങ്ങളുടെ കുടുംബാങ്ങളുടെ, സുഹൃത്തുക്കളുടെ, പൊതുജനങ്ങളുടെ പ്രതികരണം (ലൈക്, ലവ്, ഹഹ, സാഡ്..) ലൈവായി. അവരുടെ ചോദ്യങ്ങൾക്ക്, സംശയങ്ങള്‍ക്ക് അപ്പോള്‍ തന്നെ ഉത്തരം നല്‍കാനും കഴിയും.

മുപ്പതു മിനിറ്റ് വരെ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്നതാണ്. നിങ്ങളുടെ ടൈം ലൈനില്‍, ന്യൂസ് ഫീല്‍ഡില്‍ ഉള്ള സ്റ്റാറ്റസില്‍ ലൈവ് ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ഈ ഓപ്ഷന്‍ ലഭ്യമാകും. അവിടെ വീഡിയോയെക്കുറിച്ച് ചെറിയൊരു വിവരണം ടൈപ്പ് ചെയ്യുക. ഇത് ആയിരിക്കും നോട്ടിഫിക്കേഷന്‍ ആയി മറ്റുള്ളവര്‍ക്ക് ന്യൂസ് ഫീല്ഡില്‍ കാണുക. പബ്ലിക് ആയോ, ഫ്രണ്ട്സ് മാത്രമായോ, ഗ്രൂപ്പ് മാത്രമായോ അല്ലെങ്കില്‍ ഒരു വ്യക്തിയുമായോ നിങ്ങളുടെ ലൈവ് വീഡിയോ ഷെയല്‍ ചെയ്യാം, ഇന്‍വൈറ്റ് ചെയ്യാനും കഴിയും. പിന്നീട് ഈ വീഡിയോ നിങ്ങളുടെ ടൈംലൈനില്‍ അപ് ലോഡ് ചെയ്യാനും, വേണമെങ്കില് എഡിറ്റ് ചെയ്യാനും കഴിയുന്നതാണ്.

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങള്‍ക്കരികില്‍, അവരെ ലൈവ് കാണാനും, അവരുമായി ഇടപഴകാനും കഴിയുന്നത് എത്ര സന്തോഷകരമായിരിക്കും എന്നത് തന്നെയാണ് ലൈവ് വീഡിയോയുടെ പ്രചോദനവും. ആരൊക്കെ ലൈവ് ഉണ്ടെന്നു കാണാനും, അവരുടെ വീഡിയോ ലൈവ് ആയി കാണാനും നിങ്ങള്‍ക് സാധിക്കും. തത്സമയ വാര്‍ത്താ സംപ്രേക്ഷണങ്ങള്‍, മറ്റു ലൈവ് പരിപാടികള്‍ ഇനിമുതല്‍ ഫേസ്ബുക്ക് വഴിയാകാം. ഫേസ്ബുക്ക് വഴി സംഗീതം, നൃത്തം തുടങ്ങിയവ പഠിക്കാനും, ട്യൂഷന്‍ എടുക്കാനും ഇനി എളുപ്പമാകും. അതുപോലെ ഓഫീസ്, ബിസിനസ് ആവശ്യങ്ങള്‍ക്കും ലൈവ് വീഡിയോ വളരെ സഹായം ചെയ്യും. കാത്തിരിക്കാം ഇനി തത്സമയ വീഡിയോ തരംഗം കാണാനായ് ഫേസ്ബുക്കില്‍…