ഓര്‍ക്കുട്ട് ഇനി ഓര്‍മ്മ മാത്രം

0

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്ന് ഓര്‍ക്കുമ്പോള്‍ ഓര്‍ക്കുട്ട് എന്ന് മാത്രം ഉത്തരം ഉണ്ടായിരുന്ന ഒരു കാലത്തിനു ഇന്ന് തിരശ്ശീല വിഴും. സെപ്റ്റംബര്‍ 30 നു ഔദ്യോഗികമായി ഓര്‍ക്കുട്ട് സേവനം നിര്‍ത്തുന്നു. 2004 ജനുവരിയില്‍ ആരംഭിച്ച ഓര്‍ക്കുട്ട് ചുരുങ്ങിയ കാലം കൊണ്ടാണ് ജനപ്രീതി നേടിയത്. സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കാന്‍ ഓര്‍ക്കുട്ട്-നു സാധിച്ചു.

പിന്നീട് വന്ന, ഫേസ്‌ ബുക്ക്‌ പോലെയുള്ള നിരവധി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലേക്ക് ആളുകള്‍ ഇടിച്ചു കയറിയപ്പോള്‍ ഓര്‍ക്കുട്ട് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി. തീമുകള്‍ പോലെയുള്ള പുതിയ മാറ്റങ്ങള്‍ കൊണ്ടു വന്നെങ്കിലും, അതിജീവനം തികച്ചും വിഷമകരമായി. അങ്ങനെ 2014 ജൂണില്‍ ഗൂഗിള്‍ ഔദ്യോഗികമായി ഓര്‍കുട്ടിന്റെ അന്ത്യദിവസം പ്രഖ്യാപിച്ചു – 30 സെപ്റ്റംബര്‍ 2014.

യൂസറിന് സ്വന്തം ഫോട്ടോകള്‍ ഗൂഗിള്‍+ സെര്‍വിസിലെക്കു മാറ്റാന്‍ http://www.orkut.com/AlbumsExport എന്ന സൗകര്യം ഒരുക്കി. മാത്രമല്ല, പഴയ സ്ക്രാപ്പുകള്‍, ടെസ്റ്റിമോണിയലുകള്‍ എന്നിവയുള്‍പ്പെടെ ഡൌണ്‍ലോഡ് ചെയ്യാന്‍ Google Takeout എന്നൊരു സര്‍വീസ് കൂടി ഗൂഗിള്‍ ലഭ്യമാക്കി.ഇന്നോടെ ഓര്‍ക്കുട്ട്  സേവനം അവസാനിപ്പിക്കുമ്പോള്‍  ഓര്‍ത്തു വെക്കാന്‍ ഉള്ളതൊക്കെ എല്ലാവരും ഫേസ്‌ ബുക്കിലും മറ്റു സ്ഥലങ്ങളിലും  മാറ്റിക്കൊണ്ടിരിക്കുന്നു.