ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള വോഡ്ക കാണാതെപോയി; തിരികെ കിട്ടിയപ്പോള്‍ കുപ്പി കാലിയായി

1

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘വോഡ്ക’ ഒടുവില്‍ തിരികെ കിട്ടി. പക്ഷെ ഒരു കുഴപ്പം കുപ്പി കാലിയാണ്. ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറില്‍ നിന്നാണ് ഈ യമണ്ടന്‍ കുപ്പി മോഷണം പോയത്. ഈ റഷ്യന്‍ വോഡ്കയുടെ വില 9,59,000 പൗണ്ട് (ഏതാണ്ട് 8.23 കോടി ഇന്ത്യന്‍ രൂപ).

കഫേ 33 എന്ന ബാറില്‍ പ്രദര്‍ശനത്തില്‍ വച്ചിരുന്നപ്പോഴാണ് വോഡ്ക കുപ്പി മോഷണം പോയത്. റുസ്സോ- ബാള്‍ട്ടിക് ബ്രാന്‍ഡിലുള്ള വോഡ്ക കുപ്പി നിര്‍മിച്ചിരുന്നത് മൂന്നുകിലോ സ്വര്‍ണവും അത്രതന്നെ വെള്ളിയും ഉപയോഗിച്ചായിരുന്നു. സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് വജ്രം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ബാറിലെ സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് വോഡ്കയുടെ കടന്നു കളയുന്നത ശ്രദ്ധയില്‍പ്പെട്ടത്. മോഷണരംഗത്തിന്റെ വീഡിയോ ഐടിവി ന്യൂസ് പുറത്തുവിട്ടിരുന്നു . ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു. എന്തായാലും കുപ്പി കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഉള്ളു കാലിയാണ് എന്ന് മാത്രം.