ആരാധകരെ ഞെട്ടിച്ച് കൂടുതൽ സുന്ദരിയായി അനുഷ്‍കയുടെ പുതിയ മേക്കോവര്‍

1

തടി കുറച്ച് കൂടുതൽ സുന്ദരിയായി തെന്നിന്ത്യൻ താര സുന്ദരി അനുഷ്ക ഷെട്ടി തടി കുറച്ച് പുതിയ ലുക്കിൽ. നല്ല പൊക്കവും തടിയും ഉള്ളതിനാൽ നായികാ വേഷങ്ങൾ പലതും അനുഷ്‌കയ്ക്ക് നഷ്ട്ടമായി. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് അനുഷ്ക തടി കുറയ്ക്കാൻ തുടങ്ങിയത്. പ്രമുഖ ലൈഫ്സ്റ്റൈൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 37–കാരിയായ അനുഷ്കയുടെ അതിശയിപ്പിക്കുന്ന മേക്കോവർ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

ശരീരഭാരം കുറച്ച്‌ ഒരു പതിനേഴുകാരിയുടെ ലുക്കിലാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. 2015ല്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനായി അനുഷ്‌ക ഭാരം വര്‍ദ്ധിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബാഹുബലി-2 വിലും രുദ്രമാദേവിയിലുമാണ് അനുഷ്‌ക അഭിനയിച്ചിരുന്നു. ബാഗ്മതിയാണ് അനുഷ്‌കയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അനുഷ്‌കയുടെ വണ്ണക്കൂടുതല്‍ വലിയ പ്രശ്‌നമായി ആരാധകരടക്കം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ മേക്കോവര്‍ ലുക്കില്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് സൂപ്പര്‍ താരം.

ലൂക്കിന്റെ കീഴിൽ കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അനുഷ്ക. ‘ഹോളിസ്റ്റിക് ന്യൂട്രീഷൻ ആൻഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ’ എന്ന ചികിത്സാരീതിയിലൂടെയാണ് നടിയുടെ മേക്കോവർ. അനുഷ്ക്കയുമായി ചേർന്ന് ആളുകളുടെ ജീവിതചര്യയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾക്കും ലൂക്ക് പദ്ധതിയിടുന്നുണ്ട്. ആർ.മാധവൻ നായകനാകുന്ന സൈലൻസ് എന്ന ചിത്രമാണ് അനുഷ്കയുടെ പുതിയ പ്രൊജക്റ്റ്. സിനിമയുടെ ചിത്രീകരണമാരംഭിച്ചു. നാവഗതനായ ഹേമന്ത് മധുർകർ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.