ലൈംഗിക അടിമയില്‍ നിന്നും നൊബേല്‍ ജേതാവിലേക്ക് നദിയ മുറാദ്

1

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കോംഗോ സ്വദേശി ഡെന്നീസ് മുക്‌വാഗേയ്ക്കയും ഇറാഖ് സ്വദേശി നദിയ മുറാദിനും. 
നാദിയ മുറെയെന്ന യസീദി യുവതിയെ തേടി സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്തുമ്പോഴും അവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഇന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കുന്നില്ലയെന്നത് ശ്രദ്ധേയമാണ്. ഡോക്ടര്‍ മുക് വെഗെയ്ക്കും ഒപ്പമാണ് നാദിയ നൊബേല്‍ സമ്മാനം പങ്കുവച്ചിരിക്കുന്നത്. 
ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ യുദ്ധത്തിനിടെ ലൈംഗിക അടിമയാക്കി യസീദി പെണ്‍കുട്ടികളില്‍ ഒരാളാണ് നദിയ.

കോംഗോയില്‍ ആഭ്യന്തര യുദ്ധകാലത്തെ ലൈംഗിക ഇരകളുടെ സഹായിക്കുന്നതിനായി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച വ്യക്തിയാണ് ഡോക്ടര്‍ കൂടിയായ ഡെന്നീസ് മുക്‌വേഗെയെന്ന് പുരസ്‌കാര സമിതി കണ്ടെത്തി. ആയിരക്കണക്കിന് ഇരകളെയാണ് മുക്‌വേഗെയും സഹപ്രവര്‍ത്തകരും കൂടി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ യുദ്ധത്തിനിടെയിലെ ഉപകരണമാക്കി മാറ്റുന്നതിന് അവസാനിപ്പിക്കാന്‍ കഴിയാത്ത കോംഗോ ഭരണകൂടത്തേയും മറ്റു രാജ്യങ്ങളെയും നിശിതമായ ഭാഷയില്‍ ഡോ. മുക്‌വേഗെ വിമര്‍ശിച്ചിരുന്നു. ‘നീതി എല്ലാവരുടേയും കാര്യമാണ്’ എന്നതാണ് മുക്‌വേഗയുടെ നയം. 

25 കാരിയായ നാദിയ മൂന്നു മാസ കാലം ഐഎസ് ഭീകരുടെ ലൈംഗിക അടിമയായിരുന്നു. ജീവതത്തിലെ ഏറ്റവും വേദനാജനമായ ദിവസങ്ങള്‍ക്ക് പിന്നിട്ട വന്ന നാദിയ തുടങ്ങിയത് പുതിയ പോരാട്ടമായിരുന്നു. 2014 ലാണ് നാദിയയെ ഭീകരര്‍ തട്ടികൊണ്ടുപോയത്. ക്രൂരമായ കൂട്ടബലാത്സംഗങ്ങള്‍ക്കും ശാരീക പീഡനങ്ങള്‍ക്കും ഭീകരര്‍ നാദിയയെ വിധേയാക്കി. 
തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട നാദിയ പുതിയ പോരാട്ടത്തിന് തുടക്കമിട്ടു. ‘നാദിയാസ് ഇനിഷ്യേറ്റീവ്’ (Nadia’s Initiative)എന്ന സംഘടനയിലൂടെ നാദിയ കൂട്ടക്കൊലക്കും, വംശഹത്യക്കും, മനുഷ്യക്കടത്തിനുമെതിരെ ശക്തമായ പോരാട്ടം ആരംഭിച്ചു. ഇരകളുടെ സംരക്ഷണത്തിനും ജീവതത്തിലേക്ക് അവരെ മടങ്ങികൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലുമാണ് സംഘടന പ്രധാനമായിട്ടും ശ്രദ്ധവയ്ക്കുന്നത്. 
നൂറാമത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്. 106 വ്യക്തികളും 27 സംഘടനകളുമടക്കം 133 പേര്‍ പുരസ്‌കാരത്തിന് ഇതുവരെ അര്‍ഹരായി.