“കൈരളി സിംഗപ്പൂര്‍ ഫ്ലാഷ്മൊബ് – 2” ഓര്‍ച്ചാഡില്‍ അരങ്ങേറി

0

പുതുവത്സരദിനത്തില്‍ ദിനത്തില്‍ നടത്തിയ ഫ്ലാഷ്മോബ് 1 നല്‍കിയ വന്പിച്ച വിജയത്തിന്റെ പ്രചോദനാവും പ്രേരണയും ഉള്‍ക്കൊണ്ടു ജൂലൈ ഇരുപത്തിരണ്ടാം തീയതി കൈരളി സിങ്കപ്പൂര്‍   ഓര്‍ച്ചാഡില്  സംഘടിപിച്ച ഫ്ലാഷ്മോബ് 2  വന്‍ ജനശ്രദ്ധ പിടിച്ചു പറ്റി. വിദേശികളും സ്വദേശികളും ആയ  വന്‍ ജനാവലി ഇതിനു  സാക്ഷ്യം വഹിച്ചു . ഫ്ലാഷ് മോബ് 1സിങ്കപ്പൂര്‍ ടൂറിസം ഇന്ത്യന്‍ ജനതയിലേക്ക്‌ എത്തിക്കുക എന്ന് ഉദ്ദേശത്തോടെ ആയിരുന്നെങ്കില്‍ ഫ്ലാഷ്മോബ്  2  സിങ്കപ്പൂര്‍ നാഷണല്‍ ഡേ ഉം സിങ്കപ്പൂര്‍ ടൂറിസം പ്രൊമോഷനും ലക്ഷ്യമാക്കി നടത്തിയതായിരുന്നു ഇത്  . മലയാളികള്‍ക്ക് പുറമേ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതോളം ഡാന്സേര്സ് പങ്കെടുത്ത ഈ പ്രോഗ്രാം ഇന്ത്യന്‍ കമ്മ്യൂണിറ്റി യുടെ ഐക്യം കൂടി കാട്ടിത്തരുന്ന ഒന്നായി മാറി .
 
 
ഈ സംരഭത്തിനു പിന്നില്‍ മുഖ്യമായും ചുക്കാന്‍ പിടിച്ചത് അനുപ് സിദ്ധാര്‍ഥ് , വീണ മധു , ഗായത്രി എന്നിവരായിരുന്നു. സംരഭത്തിനു മുന്നോടിയായി  റിപബ്ലിക് പോളിടെക്നിക് ഇല്‍ സംഘടിപിച്ച നിരവധി പരിശീലന ക്ലാസുകള്‍ ഫ്ലാഷ് മോബ് 2 വന്വിജയമാക്കാന്‍ ഏറെ സഹായിച്ചു.
കൈരളി സിങ്കപ്പൂര്‍ ന്റെ രണ്ടാമത്തെ ഫ്ലാഷ്മോബ് സംരഭമായ ഫ്ലാഷ്മോബ് 2  നല്‍കിയ വിജയം വീണ്ടും പുതിയ പുതിയ സംരഭങ്ങളെ പറ്റി ആലോചിക്കാന്‍ പ്രേരണ നല്‍കുന്നു എന്ന് സംഘാടകര്‍ പറഞ്ഞു. ഓര്‍ച്ചാഡില്  നടന്ന ഫ്ലാഷ്മോബിനെ പറ്റി അറിഞ്ഞു വിവിധ വന്‍കിട ഷോപിംഗ് കോമ്പ്ലെക്സ് അധികൃതര്‍  താല്പര്യം അറിയിച്ചുകൊണ്ട്‌   അഭ്യര്‍ത്ഥനയുമായി  സമീപിച്ചിരിക്കുകയാണ് . ഫ്ലാഷ് മോബ് 2  എന്നാ ചിന്തയുടെ ആരംഭഘട്ടത്തില്‍ തന്നെ ഇത് നടത്താന്‍ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്ത  ഒര്ചാടില്‍ പ്രവര്‍ത്തിക്കുന്ന ചിരാസ് ഷോപ്പ് ഉടമകള്‍ക്കുള്ള നന്ദിയും സംഘാടകര്‍ രേഖപെടുത്തി .
 
Video Courtesy : Kairali Singapore