പ്രവാസി എക്സ്പ്രസ്‌ നൈറ്റ്‌ 2014 ജൂലൈ 5-ന്

0

സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസ്‌ രണ്ടാം വാര്‍ഷികാഘോഷം “പ്രവാസി എക്സ്പ്രസ് നൈറ്റ്‌ 2014, ജൂലൈ 5-ന് സോമര്‍സെറ്റിലുള്ള നെക്സസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.. ഭാവഗായകന്‍ പി. ജയചന്ദ്രന്‍ നയിക്കുന്ന സംഗീത നിശയാണ് പ്രവാസി എക്സ്പ്രസ്  നൈറ്റില്‍ ഒരുക്കിയിരിക്കുന്നത്..

സ്വരമാധുരിയിലൂടെ നീലഗരികളുടെ സഖികളെ ഉണര്‍ത്തിയ, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി മധുമാസചന്ദ്രികയെ ആവാഹിച്ച ഭാവപൂര്‍ണമായ ഗാനശോഭയില്‍ ലയിക്കാന്‍ ഒരു രാവ്.. അതെ, മലയാളത്തിന്‍റെ ഭാവഗയകന്‍ പി. ജയചന്ദ്രന്‍റെ “മഞ്ഞലയില്‍” മുതല്‍, ഏറ്റവും പുതിയ ഹിറ്റ്‌ “ഓലഞ്ഞാലി കുരുവി” വരെ നേരിട്ട് ആസ്വദിക്കാനുള്ള അസുലഭ അവസരം കൂടിയാണിത്..

പി. ജയചന്ദ്രനോടൊപ്പം പിന്നണിഗായകരായ രാകേഷ്‌ ബ്രഹ്മാനന്ദന്‍, സ്നേഹജ, ചന്ദ്രലേഖ എന്നിവരും അണിനിരക്കും…നര്‍ത്തകി ഗായത്രി ദേവി അവതരിപ്പിക്കുന്ന മോഹിനിയാട്ടവും അരങ്ങേറും…

പ്രവാസി എക്സ്പ്രസ്‌ അവാര്‍ഡുകള്‍ പ്രവാസി എക്സ്പ്രസ്‌ നൈറ്റില്‍ വെച്ച് നല്‍കും.. പ്രശസ്ത കവയത്രിയും, സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരി, സാമൂഹിക സാംസ്കാരിക, സിനിമാ,  ബിസിനസ്സ് രംഗങ്ങളിലെ പ്രമുഖരും പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 –ല്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ജെസ്റ്റോ ജോസ്‌ പറഞ്ഞു.

പ്രവാസി എക്സ്പ്രസ് നൈറ്റ്‌ 2014  ടിക്കറ്റ് വില്‍പ്പന എസ്‌.എം.എ പ്രസിഡന്‍റ് പികെ കോശി, ഉത്ഘാടനം ചെയ്തു… പ്രവാസി എക്സ്പ്രസ്‌ നൈറ്റ് അവിസ്മരണീയ  അനുഭവമാകും. എല്ലാ മലയാളികളുടെയും, മലയാളി സുഹൃത്തുക്കളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി പ്രവാസി എക്സ്പ്രസ്‌ ചീഫ്‌ എഡിറ്റര്‍ രാജേഷ്‌കുമാര്‍ പറഞ്ഞു….

പ്രവാസി എക്സ്പ്രസ് നൈറ്റ്‌-2014 ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: 9238 7443 / 9138 1540 / 8589 0847

Online Booking: http://pravasiexpressnite2014.eventbrite.com (additional booking fee applies)

Schedule: 5:45 PM,  Saturday 5th July 2014, Nexus Auditorium, 5 Koek Road #05-07 Cuppage Plaza Singapore 228796 (Near Somerset MRT)