
റിയോ യിലെ ഒളിംപ്ക്സ് കഴിഞ്ഞാല്‍ അടുത്ത ഒളിംപിക്സിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഒരു പ്രത്യേകതയുണ്ട്. അഞ്ച് കായിക മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ആദ്യത്തെ ഒളിംപിക്സായിരിക്കും 2020ലേത്. കരാട്ടെ, സർഫിംഗ്, സ്പോർട്സ് ക്ലൈംബിംഗ്, സ്കേറ്റ് ബോർഡിംഗ്, ബേസ്ബോൾ, സോഫ്റ്റ് ബോൾ എന്നിവയാണ് ടോക്യോ ഗെയിംസിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ജാപ്പനീസ് ആയോധന കലയായ കരാട്ടെ ആദ്യമായാണ് ഒളിംപിക് ഇനമാകുന്നത്. ബേസ്ബോൾ പുരുഷൻമാർക്കും, സോഫ്റ്റ്ബോൾ വനിതകൾക്കുമായാണ് ക്രമീകരിച്ചിരിക്കുന്നത്. റിയോ ഡി ജനിറോയിൽ ചേർന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.