ഐ.എസ്.എല്‍ : ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയെ നേരിടും.

0

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. എഫ് സി ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മറികടന്നാണ് കൊല്‍ക്കത്ത ഫൈനലിന് യോഗ്യത നേടിയത്. രണ്ടാം സെമിയുടെ രണ്ടാംപാദ മല്‍സരം നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും ഗോളൊന്നും നേടാതിരുന്നതിനാലാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. കൊല്‍ക്കത്ത നാലു കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഗോവ രണ്ടെണ്ണം മാത്രമാണ് വലയിലെത്തിച്ചത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജോസമി, മൊഹമ്മദ് റാഫി, ജോഫ്രെ ഗോണ്‍സാലസ്, ബോര്‍ജ ഫെര്‍ണാണ്ടസ് എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ടോല്‍ഗേ ഒസ്ബെ, ക്ലിഫോഡ് മിറാന്‍ഡ എന്നിവര്‍ ഗോവയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടെങ്കിലും ആന്ദ്രേ സാന്റോസ്, സൊഹിബ് ഇസ്ലാം എന്നിവര്‍ക്ക് പിഴച്ചു. സ്വന്തം കാണികളുടെ മുമ്പിലാണ് ഗോവ തോല്‍വി ഏറ്റുവാങ്ങിയത്. .

കഴിഞ്ഞദിവസം ചെന്നൈയിന്‍ എഫ് സിയോടെ തോറ്റെങ്കിലും രണ്ടു സെമിയിലുമായി 4-3ന് ജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ശനിയാഴ്ച മുംബൈയിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഫൈനല്‍.