സിംഗപ്പൂരില്‍ കവിതാദിനം ആഘോഷിക്കുന്നു.

0

ലിറ്റില്‍ ഇന്ത്യ: സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറവും പ്രവാസി എക്സപ്രസും ചേര്‍ന്ന് സിംഗപ്പൂരില്‍ കവിതാദിനം ആഘോഷിക്കുന്നു. ധനു 1 (ചൊവ്വ, 16 ഡിസംബര്‍) പ്രവര്‍ത്തിദിനമായതിനാല്‍ ഡിസംബര്‍ 20 ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. റേസ് കോഴ്സ് റോഡിലുള്ള മലയാളി അസോസിയേഷന്‍റെ “കേരള ബന്ധു ഹാളില്‍ വെച്ചാണ് കവിതാദിന ആഘോഷം.

കവിതകള്‍ ചൊല്ലിയും ചര്‍ച്ചകള്‍ നടത്തിയുമാണ് കവിതാദിനം ആഘോഷിക്കുന്നത്. പ്രശസ്ത കവി എം.കെ ഭാസി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. കവിതാദിന ആഘോഷത്തില്‍ ഏവര്‍ക്കും സ്വാഗതം

Address:

Singapore Malayalee Association

44 Race course Road,

Singapore